വട്ടിയൂര്‍ക്കാവ്: വട്ടിയൂര്‍ക്കാവ് ജങ്ഷന് വികസനവുമായി ബന്ധപ്പെട്ട് വട്ടിയൂര്‍ക്കാവ് മുസ്ലിം പളളിയുടെ സ്ഥലം എടുക്കുന്നതു സംബന്ധിച്ച് നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കുന്നതിലേയ്ക്ക് വേണ്ടി ചര്‍ച്ച നടത്തുന്നതിന് ജില്ലാ കലക്ടര്‍ അനുകുമാരി വെളളിയാഴ്ച സ്ഥലം സന്ദര്‍ശിച്ച് മുസ്ലിം ജമാഅത്ത് പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയുണ്ടായി. തങ്ങള്‍ വികസനത്തിന് എതിരല്ലെന്നും എന്നാല്‍ കെ.മുരളീധരന് എം.എല്‍.എ ആയിരുന്നപ്പോള്‍ നിശ്ചയിച്ച പഴയ അലയിന്മെന്റ് പ്രകാരം 3 സെന്റ് വസ്തു നഷ്ടപ്പെടുന്ന സ്ഥാനത്ത് പുതിയ അലയിന്മെന്റ് പ്രകാരം 10.5 സെന്റ് സ്ഥലം നഷ്ടമാകുന്നത് യാതൊരുവിധത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജമാഅത്ത് ഭാരവാഹികള്‍ കളക്ടറെ അറിയിച്ചു. കൂടാതെ തിരുവനന്തപുരം കോര്‍പ്പറേഷന്റെ ഉടമസ്ഥതയില്‍ വട്ടിയൂര്‍ക്കാവിലുളള ഷോപ്പിങ് കോംപ്ലക്സ് സംരികിഷിക്കുന്നതിനു വേണ്ടിയുളള ചിലരുടെ താത്പരം സംരക്ഷിക്കുവാന്‍ വേണ്ടിയാണ് പളളി നിലനില്‍ക്കുന്നിടം അനാവശ്യമായി കൈയേറുന്നതെന്നാണ് ജമാ അത്ത് ഭാരവാഹികള്‍ ആരോപിക്കുന്നത്. വട്ടിയിയൂര്ക്കാവ് ജംങ്ഷന് വികസനത്തിന് വട്ടിയൂര്‍ക്കാവ് ജമാഅത്തിന് ഒരു തടസവുമില്ലെന്നും പഴയ അലയിന്മെന്റ് അനുസരിച്ചുളള 3 സെന്റ് വസ്തു മാത്രം എടുക്കണമെന്നതാണ് ആവശ്യം. പളളിയുടെ ഊറുസ് മഹോത്സവവും , പെരുനാള് നമസ്കാരങ്ങളും മറ്റ് നേര്‍ച്ചകളും നടത്തുവാന്‍ നിലവിലുളള സ്ഥലത്തിന്റെ പരിമിധികാരണം ബുദ്ധിമുട്ട് അനുഭവിക്കുമ്പോഴാണ് വീണ്ടും ബന്ധപ്പെട്ട അധികൃതര്‍ പ്രശ്നത്തിന് ശ്രമിക്കുന്നതെന്നാണ് ആരോപണം ഉയരുന്നത്. സ്ഥലം ഏറ്റെടുക്കുന്നതില്‍ നിലവിലെ എം.എല്‍.എ ഉറച്ചുനില്‍ക്കുന്നതായും ആരോപണമുണ്ട്. ജമാഅത്ത് ഭാരവാഹികള്‍ മുഖ്യമന്ത്രിക്കും വകുപ്പ് മന്തിയ്ക്കും പരാതി നല്കി അനുകൂല തീരുമാനത്തിന് കാത്തിരിക്കുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു. അനുകൂല തീരുമാനം ഉണ്ടാകാത്ത പക്ഷം സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ജമാ അത്ത് ഭാരവാഹികള്‍ പറഞ്ഞു. കൂടാതെ വികസനങ്ങള്‍ക്കായി അരാധനാലയങ്ങളുടെ വസ്തു എടുക്കുമ്പോള്‍ അതിന് എതിര്‍വശത്തായി സര്‍ക്കാര്‍ ഭൂമി യുണ്ടെങ്കില്‍ അത് എടുക്കണം എന്ന് സുപ്രിം കോടതി വിധിയുളളതായും ജമാഅത്ത് ഭാരവാഹികള്‍ പറയുന്നു. ഇവിടെയും പളളി നിലനില്‍ക്കുന്നതിനു മറു വശം സര്‍ക്കാര്‍ ഭൂമിയുളളപ്പോല് അതില്‍ തൊടാതെ ബോധപൂര്‍വം പളളിയുടെ വസ്തു കൂടുതലായി എടുക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലന്നാണ് പളളി പ്രതിനിധികളുടെ പരാതി.
