ചിറയിൻകീഴ് വായനാദിനത്തിന്റെ ഭാഗമായി പുതുക്കരി ആര്യവിലാസം എൽ. പി. സ്കൂളിലെ 1 മുതൽ ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളും അധ്യാപകരും പുതുക്കരി AMASC ഗ്രന്ഥശാല സന്ദർശിച്ചു. ബാലസാഹിത്യ കൃതികളുടെ വലിയ ശേഖരം കുട്ടികളെ കാണിച്ചു പരിചയപ്പെടുത്തി. കുട്ടികൾക്കായി വായനയോടൊപ്പം കയ്യെഴുത്തും പരിശീലിക്കുന്നതിനായി കയ്യെഴുത്തു മത്സരം 3,4 ക്ലാസ്സുകളിൽ കുട്ടികൾക്കായി നടത്തി ഓരോ ക്ലാസ്സിലെയും ഒന്നും രണ്ടും സമ്മാനാർഹർക്കായി സമ്മാനങ്ങളും ലൈബ്രറിയുടെ ഭാരവാഹികൾ ഏർപ്പെടുത്തിയിരുന്നു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പെൻസിൽ മധുര പലഹാരങ്ങൾ എന്നിവ നൽകി. AMASC പ്രസിഡന്റ് ഭാഗി അശോകൻ, സെക്രട്ടറി ദിനേഷ്. കെ, ആർട്സ് ക്ലബ് സെക്രട്ടറി ജോയ്ലാൽ, മറ്റ് ഭാരവാഹികൾ ആയ വിമൽകുമാർ, ഗോകുൽ മുരളി, കൊച്ചുരാജൻ പഞ്ചായത്ത് മെമ്പർമാരായ മനുമോൻ, ബേബി, മോനി എന്നിവർ പങ്കെടുത്തു. ജോയിന്റ് സെക്രട്ടറി സതീശൻ അദ്ദേഹം തന്നെ സ്പോൺസർ ചെയ്ത സമ്മാനങ്ങൾ മത്സരത്തിൽ വിജയികളായവർക്ക് വിതരണം ചെയ്തു. സ്കൂൾ പ്രഥമ അധ്യാപിക ജയകുമാരി എസ് എം സിചെയർപേഴ്സൺ സൗമ്യ മറ്റ് അധ്യാപക അധ്യാപകെതര ജീവനക്കാർ, നാട്ടുകാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
