തിരുവനന്തപുരം ∙ നഗരൂര്‍ വെള്ളല്ലൂരില്‍ സ്കൂള്‍ ബസ് അപകടത്തില്‍പെട്ട് രണ്ടു കുട്ടികള്‍ക്കു പരുക്ക്. വെള്ളല്ലൂര്‍ ഗവ.എല്‍പി സ്കൂളിലെ ബസാണ് മറിഞ്ഞത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം
കുട്ടികളുമായി വന്ന ബസ് റോഡില്‍നിന്നു വയലിലേക്കു മറിയുകയായിരുന്നു. 25 കുട്ടികളാണ് ബസില്‍ ഉണ്ടായിരുന്നത്. പരുക്കേറ്റ കുട്ടികളെ നഗരൂർ കേശവപുരം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
