തിരുവനന്തപുരം ∙ കോഴിക്കോട്, ആലപ്പുഴ മെഡിക്കൽ കോളജുകളിൽ നിർമിച്ച സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കുകളുടെ പ്രവർത്തനങ്ങൾക്കായി സ്വകാര്യ ഏജൻസി വഴി പിൻവാതിലിലൂടെ നഴ്സുമാരെ നിയമിക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് കേരള ഗവ. നഴ്സസ് യൂണിയൻ (കെജിഎൻയു) സംസ്ഥാന പ്രസിഡന്റ് കെ.എസ്.സന്തോഷും സംസ്ഥാന ജന. സെക്രട്ടറി എസ്.എം.അനസും ആവശ്യപ്പെട്ടു. പിഎസ്‌സി ലിസ്റ്റിൽ നിന്നാണ് ഉദ്യോഗാർഥികളെ നിയമിക്കേണ്ടതെന്നും അവരുടെ അവസരങ്ങളാണ് സർക്കാർ നഷ്ടപ്പെടുത്തുന്നതെന്നും കെജിഎൻയു ആരോപിച്ചു. സർക്കാരിന്റെ നീക്കത്തിനെതിരെ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന നഴ്സുമാരെയും പിഎസ്‌സി ഉദ്യോഗാർഥികളെയും സംഘടിപ്പിച്ച് പ്രതിഷേധത്തിലേക്ക് കടക്കുമെന്നും കെജിഎൻയു വ്യക്തമാക്കി.
