തിരുവനന്തപുരം.പ്രിയദർശിനി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച സലീന സലാവുദീന്റെ ‘ദലമർമ്മരങ്ങൾ‘ എന്ന കവിതാസമാഹാരവും ‘അവസാനത്തെ അദ്ധ്യായം’ എന്ന നോവലിന്റെ രണ്ടാം പതിപ്പും തിരുവനന്തപുരം ഇന്ദിരാഭവനിലെ കെപിസിസി മീഡിയ ഹാളിൽ വെച്ച് കെ പി സി സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎൽഎ യുടെയും ഷാഫി പറമ്പിൽ എം പി യുടെയും സാന്നിധ്യത്തിൽ അനിൽകുമാർ എംഎൽഎ, അഡ്വ. പിസി വിഷ്ണുനാഥ് എംഎൽഎ എന്നിവർ ഡോ. ജോർജ് ഓണക്കൂറിനും പന്തളം സുധാകരനും നൽകി പ്രകാശനം ചെയ്തു.

