ചിറയിൻകീഴ്.കെഎസ്യു വിദ്യാഭ്യാസ ബന്ദ് ചിറയിൻകീഴിൽ നേരിയ സംഘർഷം . വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞു കിടന്നു . കെഎസ്യു സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ പോലീസിന്റെ മർദ്ദനത്തിൽ വനിതാ പ്രവർത്തകർ ഉൾപ്പെടെ മർദ്ദനമേൽക്കുകയും തെരുവ് ഗുണ്ടകളെ പോലെ പോലീസ് കെഎസ്യു പ്രവർത്തകരെ ആക്രമിച്ചതിലും പ്രതിഷേധിച്ച് ചിറയിൻകീഴിൽ കെഎസ്യു നടത്തിയ വിദ്യാഭ്യാസ ബന്ദ് സ്കൂളുകളിൽ കെഎസ്യു പ്രവർത്തകരും സ്കൂൾ അധികൃതരും തമ്മിൽ വാക്കേറ്റവും ചെറിയതോതിൽ സംഘർഷാവസ്ഥയുണ്ടായി. കെഎസ്യു പ്രവർത്തകരെ കോൺഗ്രസ് നേതാക്കൾ ഇടപെട്ട് നിയന്ത്രിക്കുകയും ചെയ്തു. കൂന്തള്ളൂർ സ്കൂളിൽ നിന്നും തുടങ്ങിയ പ്രതിഷേധ മാർച്ച് ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് അജു കൊച്ചാലുംമൂട് ഉദ്ഘാടനം ചെയ്തു. കെഎസ്യു യൂണിറ്റ് പ്രസിഡന്റ് നിയാസ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് , കെഎസ്യു നേതാക്കളായ അഭിലാഷ്, അനുരാഗ് , ഫഹദ്, ഷിബിൻ, നവീൻ, ദേവൻ , ആദീഷ് , നിയാസ് തുടങ്ങിയവർ നേതൃത്വം നൽകി.








