മംഗലപുരം: ഇന്ത്യൻ നാഷണൽ കോൺഗ്രസ് മംഗലുരം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെമ്പക മംഗലത്ത് സംഘടിപ്പിച്ച മുൻ മുഖ്യമന്ത്രി,
യശ: ശരീരനായ ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ സമ്മേളനംടീ. ശരത്ചന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന അഡ്വ.സി.മോഹനചന്ദ്രൻ്റെ സ്മരണാർഥം ഒരുക്കിയ
സമ്മേളന സ്ഥലത്ത്
ഛായാചിത്രങ്ങളിൽ പുഷ്പാർച്ചനയോടെ യാണ് സമ്മേളനം ആരംഭിച്ചത്. മംഗലപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എം എസ് നൗഷാദിൻ്റെ അധ്യക്ഷതയിൽ
നടന്ന സമ്മേളനത്തിൽ 2025 ലെ എസ് എസ് എൽ, സി+2, CBSE പരീക്ഷകളിൽ ഉന്നത വിജയം നേടിയ അഴൂർ, അഞ്ചുതെങ്ങ്, കഠിനംകുളം, മംഗലപുരം പഞ്ചായത്തുകളിലെ കോൺഗ്രസ് കുടുംബങ്ങളിലെ വിദ്യാർഥികൾക്കായ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഏർപ്പെടുത്തിയ “വിദ്യാജ്യോതി ” പ്രതിഭാ പുരസ്കാരങ്ങൾ നൽകി അനുമോദിച്ചു. ഡോ അജയൻ പനയറ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.
ഡി. സി. സി. ജനറൽ സെക്രട്ടറി അഡ്വ.വി.കെ.രാജു ഉമ്മൻ ചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തി.
പുരസ്കാര കമ്മിറ്റി ജനറൽ കൺവീനർ ജി.ഗോപകുമാർ ആമുഖ പ്രഭാഷണം നിർവ്വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ശ്രീ.കെ.എസ്.അജിത്കുമാർ, ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് BS. അനൂപ്, മംഗലപുരം യു.ഡി.എഫ്. ചെയർമാൻ അഡ്വ.എസ്.ഹാഷിം, മണ്ഡലം പ്രസിഡൻ്റുമാരായ എ.മൻസൂർ, എം എസ് ഉദയകുമാരി, യൂത്ത് കോൺഗ്രസ് നിയോജക മണലം പ്രസിഡൻറ് മഹിൻ.എം.കുമാർ എന്നിവർ സന്നിഹിതരായിരുന്നു.
ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡൻറ് ടി. സഫീർ സ്വാഗതവും, അജിത മുരുക്കുംപുഴ നന്ദിയും പ്രകാശിപ്പിച്ചു. ദളിത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡൻറ് എസ് കെസുജി, ബ്ലോക്ക് ഭാരവാഹികളായ കണ്ണൻ ചാന്നാങ്കര, മുഹമ്മദ് സാലി, മധു, സജാദ് സുൾഫി, ബിന്ദു ബാബു, ഷിബു പുന്നൈക്കുന്നം യൂത്ത് കോൺഗ്രസ് മംഗലപുരം മണ്ഡലം പ്രസിഡൻ്റ് വിജിത്ത് വിജയൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.
