മംഗലപുരം പഞ്ചായത്തിലെ 8-ആം വാർഡിൽ പള്ളിക്കൽ – നാഗരുകാവ് – ഇലങ്കത്ത് കാവ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്..
ദളിത് കോൺഗ്രസ് മംഗലപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിലെ വെള്ളക്കെട്ടിൽ വാഴനട്ട് പ്രതിഷേധ ധർണ്ണ നടത്തി..
ദളിത് കോൺഗ്രസ് മംഗലപുരം മണ്ഡലം പ്രസിഡണ്ട് ഷിജു തോന്നയ്ക്കലിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ പരിപാടി..
ദളിത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എസ്. കെ. സുജി ഉദ്ഘാടനം ചെയ്തു.
ദളിത് കോൺഗ്രസ് മംഗലപുരം ബ്ലോക്ക് പ്രസിഡണ്ട് സനിൽ ബാം സൂരി, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് സാലി,വെമ്പായം ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സുധീർ സി എസ് യൂത്ത് കോൺഗ്രസ്മംഗലപുരം മണ്ഡലം പ്രസിഡണ്ട് വിജിത്ത് വി നായർ, സുധീഷ് രാജു പിങ്കു, ജി കേ രാജേന്ദ്രൻ , ഷിജു, ഷിബു, ജോണി മംഗലപുരം തുടങ്ങിയവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി സംസാരിച്ചു.
