കേരളത്തിലെ ആശുപത്രികളിൽ ചികിൽസാ ഉപകരണങ്ങളുടെയും, മരുന്നുകളുടെയും ദൗർലഭ്യം കാരണം ചികിത്സ കിട്ടാതെ ജനം നെട്ടോട്ടമോടുന്ന സാഹചര്യത്തിൽ ഈ വിഷയം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അഴൂർ പെരുങ്ങുഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ
അഴൂർ പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ഗാന്ധിസ്മാരകം ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം ആശുപത്രി പരിസരത്ത് സമാപിച്ചു. ശേഷം നടന്ന ധർണ്ണ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ് കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് എ.ആർ നിസാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗങ്ങളായ ബി. മനോഹരൻ, വി.കെ ശശിധരൻ നേതാക്കളായ കെ. ഓമന, മാടൻവിള നൗഷാദ്, അഴൂർ വിജയൻ, എസ്. മധു, എം. ഷാബുജാൻ, അച്ചു അജയൻ, രാജൻ കൃഷ്ണപുരം, എം.നിസാം, ജനകലത വി തുടങ്ങിയവർ പ്രസംഗിച്ചു.
