ഒരു കാവ്യസമാഹാര പ്രകാശനവും ആ കാവ്യ സമാഹാരത്തിന്റെ രചയിതാവായ കവിയെ ആദരിക്കലും ഒരു ഗ്രാമമാകെ ഏറ്റെടുത്ത് ഉത്സവപ്രതീതിയോടെ സാംസ്കാരിക സമ്മേളനം നടത്തുക എന്നതാണ് ചിറയിൻകീഴിന് സമീപമുള്ള അഴൂരിൽ നടന്നത്. കവി വിജയകുമാറിന്റെ പുതിയ കാവ്യസമാഹാരം പുതിയ പുലരിയിലെ സാമസംഗീതം പ്രകാശനം നടത്തുകയും അദ്ദേഹത്തിന്റെ കാവ്യ ജീവിതത്തിന്റെയും അധ്യാപന ജീവിതത്തിന്റെയും 50 വർഷങ്ങൾ ആഘോഷിക്കുകയും ചെയ്തു.കവി പ്രൊഫ. വി. മധുസൂദനൻ നായർ കവിയും നിരൂപകനുമായ ഡോ. ബി ഭുവനേന്ദ്രന് നൽകി കാവ്യസമാഹാരം പ്രകാശനം ചെയ്തു. 1975 ൽ പ്രഭാതം എന്ന കാവ്യസമാഹാരവുമായാണ് കവി മുട്ടപ്പലം വിജയകുമാർ മലയാള സാഹിത്യ വേദിയിലേക്ക് കടന്നുവരുന്നത്.1983 ൽ മഹാഭാരതത്തിലെ കർണനെ മുഖ്യകഥാപാത്രമായി ഭദ്രദീപം എന്ന മഹാകാവ്യം മലയാളത്തിലെ മുപ്പത്തിയാറാമത്തെയും ഏറെ ശ്രദ്ധേയവുമാണ്.അഴൂർ സാഹിത്യവേദിയുടെ സഹകരണത്തോടെ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനകളേയും പൂർവ്വ വിദ്യാർത്ഥി സംഘടനകളേയും സംഘടിപ്പിച്ച് അഴൂർ പൗരാവലിയാണ് ഒരു സാംസ്കാരികോത്സവമായി തന്നെ പെരുങ്ങുഴിയിലെ അഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചത്.
ഗ്രാമപഞ്ചായത്ത് അംഗം അഡ്വ. എസ് വി അനിലാൽ ചെയർമാനും വിജുശങ്കർ ജനറൽ കൺവീനറുമായുള്ള സ്വാഗതസംഘം ചിട്ടയായ പ്രവർത്തനത്തിലൂടെയാണ് ചടങ്ങ് സംഘടിപ്പിച്ചത്. വിവിധ സംഘടനകളെ പൂർത്തീകരിച്ച് നിരവധി പേർ കാവി വിജയകുമാറിനെ ആദരിച്ചു. അഴൂരിന്റെ സ്വന്തം കവിയെ ആദരിക്കുവാനും പുസ്തക പ്രകാശനം നടത്തുവാനുമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം അഴൂർ ഇന്നേവരെ കണ്ടതിൽവെച്ച് ഏറ്റവും വലിയ സാംസ്കാരിക സമ്മേളനത്തിനാണ് സാക്ഷ്യം വഹിച്ചത്.അഡ്വ. എസ് വി അനിലാലിന്റെ അധ്യക്ഷതയിൽ കൂടിയ സാംസ്കാരിക സമ്മേളനത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം അഡ്വ. എൻ സായികുമാർ,രാജീവ് ഗാന്ധി കൾച്ചറൽ ഫൗണ്ടേഷൻ പ്രസിഡന്റ് അഡ്വ. എസ് കൃഷ്ണകുമാർ,കവയിത്രി ശുഭ ജയരാജൻ, സ്വാഗതസംഘം വൈസ് ചെയർമാൻ വി പ്രജോധനൻ,മൈത്രി ബുക്സ് പ്രസാധകൻ കെ ലാൽസലാം എന്നിവർ സംസാരിച്ചു. വിജുശങ്കർ സ്വാഗതവും എസ് എ ഷാനവാസ് നന്ദിയും രേഖപ്പെടുത്തി.
