നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളേജിൽ ഫിസിക്സ് ,കെമിസ്ട്രി, ഗണിതശാസ്ത്രം എന്നീ വിഭാഗങ്ങളിലെ അസിസ്റ്റന്റ് പ്രൊഫസ്സർ തസ്തികയിലേയ്ക്ക് താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലായ് 25 ന് രാവിലെ 10.30 ന് നെയ്യാറ്റിൻകര, സർക്കാർ പോളിടെക്നിക് കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് അറിയിക്കുന്നു.
അതിഥി അദ്ധ്യാപകരുടെ നിയമത്തിനുള്ള കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന യു.ജി.സി റെഗുലേഷൻ പ്രകാരം നിശ്ചിത യോഗ്യത നേടിയിട്ടുള്ള ഉദ്യോഗാർത്ഥികളും കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ മേഖലാ കാര്യാലത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ഉദ്യോഗർത്ഥികളും, മതിയായ അസ്സൽ രേഖകളും അവയുടെ പകർപ്പുമായി അഭിമുഖത്തിന് ഹാജരാക്കേണ്ടതാണ്
ഫോൺ 04712222935
