മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷികദിനത്തിൽ അഴൂർ പെരുങ്ങുഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുങ്ങുഴി ജംഗ്ഷനിൽ അനുസ്മരണ സമ്മേളനവും, പുഷ്പാർച്ചനയും സംഘടിപ്പിച്ചു. ചടങ്ങിൽ അന്തരിച്ച മുൻ കെ.പി.സി.സി പ്രസിഡൻ്റ് സി.വി പത്മരാജന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് അദ്ദേഹത്തിൻ്റെ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ് കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ലോകം കണ്ടതിൽ വച്ച് ഏറ്റവും നീതിമാനും, ജനകീയനുമായ ഭരണാധികാരികളിൽ ഒരാളായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിയെന്ന നന്മമരം മലയാളിയുടെ മനസിൽ എന്നും ജീവിച്ചിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ഡലം പ്രസിഡൻ്റ് എ.ആർ നിസാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗങ്ങളായ ബി. മനോഹരൻ, വി.കെ ശശിധരൻ നേതാക്കളായ കെ.ഓമന, മാടൻവിള നൗഷാദ്, എസ്.ജി അനിൽ കുമാർ, പ്രവീണകുമാരി, എം.ഷാബുജാൻ, എസ്. സുരേന്ദ്രൻ, രാജൻ കൃഷ്ണപുരം, ജനകലത, ചന്ദ്രബാബു, അഴൂർ രാജു, അഴൂർ സന്തോഷ്, ചന്ദ്രസേനൻ, അജിത അഴൂർ, ജയകുമാർ മൂലയിൽ, രാജാബായി, അശോകൻ, നസീർ. എ, രതീഷ്, അനിൽ പെരുങ്ങുഴി, രഘുനാഥൻ, ശ്യാമള സത്യനേശൻ തുടങ്ങിയവർ സംസാരിച്ചു.
