കൊടിയ്ക്കകത്ത് പള്ളിക്കൂടം പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ ലോഗോ പ്രകാശനം നടന്നു.കൂന്തള്ളൂർ,
പ്രേംനസീർ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ 1983 കാലഘട്ടത്തിലെ പൂർവ്വവിദ്യാർത്ഥി സംഘടനയാണിത്. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം പ്രകാശനം നിർവ്വഹിച്ചു. ചടങ്ങിൽ മണികണ്ഠൻ നായർ അധ്യക്ഷനായി. ബിജു സ്വാഗതവും സാദിഖ് നന്ദിയും പറഞ്ഞു. മിനി, മുംതാസ്. സിന്ധു , ബീന എന്നിവർ സംസാരിച്ചു.
