പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിൻ്റെയും കൈലാത്തുകോണം ഗുരുമന്ദിരം സംസ്കാരിക സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ കൈലാത്തു കോണം ഗവഎൽ പി എസ് ആർസിസി യിലെ വിദഗ്ദ ഡോക്ടർമാരെ സംഘടിപ്പിച്ചു. ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. അനീജ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ ബിനി അധ്യഷ വഹിച്ചു. വാർഡ് മെംബർമാരായ ഷീല , അജികുമാർ , മാടൻനട ക്ഷേത്രം പബ്ളിക് ട്രസ്റ്റ് പ്രസിഡൻ്റ് അഡ്വ. അനിൽകുമാർ സമിതി സെക്രട്ടറി ജോയി വലിയ വിള, പ്രസിഡൻ്റ് സജീവ് , രക്ഷാധികാരി എ പ്രസന്നൻ എന്നിവർ സംസാരിച്ചു.



