January 15, 2026

കന്യാസ്ത്രീകളായ പ്രീതി മേരി,
വന്ദന ഫ്രാൻസിസ് എന്നിവരെയാണ് കള്ള കേസിൽ കുടുക്കി ജയിലിൽ അടച്ചത്.. സിപിഐഎം പ്രതിഷേധിച്ചു
ഛത്തിസ്ഗഡ് സംസ്ഥാനത്ത് മലയാളികളായ കന്യാസ്ത്രീ കളെ ജയിലിടച്ചതിൽ പ്രതിഷേധിച്ച്

” മതപരിവർത്തനം മനുഷ്യക്കടത്ത് “
എന്ന ഗുരുതരമായ വകുപ്പുകൾ ആണ്
ഇവരുടെ മേൽ ചുമത്തിയിരിക്കുന്നത്.
ആഗ്രയിലെ ഫാത്തിമ ഹോസ്പിറ്റലിലെ ജീവനക്കാരാണ് രണ്ട് കന്യാസ്ത്രീമാരും. ട്രെയിൻ യാത്രയ്ക്കിടെ ഇവർക്കൊപ്പം ഉണ്ടായിരുന്ന പെൺകുട്ടികളെ കടത്തിക്കൊണ്ടു പോകയാണെന്ന് ആരോപിച്ച് ടി ടി ഇ ഇവരെ തടയുകയും ആർഎസ്എസ് -ബിജെപി പ്രവർത്തകരെ വിളിച്ചുവരുത്തി കൈമാറുകയും ചെയ്തു.
കയ്യേറ്റത്തിനും ആൾക്കൂട്ട വിചാരണയ്ക്കും ഈ കന്യാസ്ത്രീമാരെ വിധേയരാക്കി.
കൂടെയുണ്ടായിരുന്ന
പെൺകുട്ടികളുടെ സഹോദരൻ
ജോലിക്ക് പോവുകയാണെന്നും, വീട്ടുകാരുടെ സമ്മതപത്രം കാണിച്ചിട്ടും ഗുരുതരമായ കുറ്റങ്ങൾ ചുമത്തി ഇവരെ ജയിലിൽ അടയ്ക്കുയാണുണ്ടായത്.

നിരപരാധികളായ #കന്യാസ്ത്രീകളെ അടിയന്തരമായി മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് #സിപിഎമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്… മണ്ണാക്കുളത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം
അഞ്ചുതെങ്ങ് ജംഗ്ഷനിൽ സമാപിച്ചു.. തുടർത്തുചേർന്ന പ്രതിഷേധയോഗം സിപിഐഎം ഏരിയ കമ്മിറ്റിയംഗം സി. പയസ് ഉദ്ഘാടനം ചെയ്തു. അഞ്ചുതെങ്ങ് സുരേന്ദ്രൻ, എസ് പ്രവീൺചന്ദ്ര, സജി സുന്ദർ വിജയ് വിമൽ,ജിതിൻ, സ്റ്റീഫൻ എന്നിവർ സംസാരിച്ചു.
പി. വിമൽ രാജ്, ലിജാ ബോസ് ,സോഫിയ,തോമസ്, ജോസ്, ഫ്ലോറെൻസ് എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *