വർക്കല : ഇടവ ഗ്രാമപഞ്ചായത്തിന്റെയും ഇടവ കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച കർഷകദിനാചരണ പരിപാടികൾ അഡ്വ. വി.ജോയി ഉദ്ഘാടനം ചെയ്തു. ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ഗീതാനസീർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഹർഷാദ് സാബു, ബിന്ദു, പുത്തലി ഭായി, ജെസ്സി.ബി, ഷീബ, ദിവ്യ, സജീന, മുരളീധരൻ നായർ, ശ്രീദേവി, ജെസ്സി.ആർ, നസീഫ്, സിമിലിയ, ഇടവ കൃഷി ഓഫീസർ അനശ്വര ആർ.എസ്, കൃഷി അസിസ്റ്റന്റുമാരായ നൂർനിസ.എസ്, അനീഷ്.എസ് യേശുദാസൻ, അഞ്ജു പ്രകാശ്, കാർഷിക വികസന സമിതി അംഗങ്ങൾ, പാടശേഖര സമിതി അംഗങ്ങൾ, കർഷകർ, കർഷക തൊഴിലാളികൾ, കൃഷിക്കൂട്ടങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
