വർക്കല : ഇടവ ഗ്രാമപഞ്ചായത്തിന്റെ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഇടവ കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതുതായി സ്ഥാപിച്ച ഓട്ടോമേറ്റെഡ് ബയോകെമിസ്ട്രി അനലൈസറിന്റെയും ഹോർമോൺ അനലൈസറിന്റെയും പ്രവർത്തനോദ്ഘാടനവുംസ്കൂളുകൾക്കും അംഗനവാടികൾക്കുമുള്ള പ്രഥമ ശുശ്രൂഷ കിറ്റുകളുടെ വിതരണവും ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക് നിർവഹിച്ചു.
ഇടവ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭ ആർ.എസ്.കുമാർ അധ്യക്ഷത വഹിച്ചു.
വർക്കല ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ സീനത്ത്.ജെ, ഇടവ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഹർഷാദ് സാബു, ബിന്ദു.സി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജെസ്സി.ബി, ഷീബ.ആർ, സിമിലിയ.എ, പുത് ലീഭായ്, ഇടവ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ഷാഹിം.എം, ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽജലീൽ.എം തുടങ്ങിയവർ സംസാരിച്ചു.

