കിഴുവിലം കടുവയിൽ രാജരാജേശ്വരി എൻ എസ് എസ് കരയോഗവും ആറ്റിങ്ങൽ ഗോകുലം മെഡിക്കൽ സെന്ററും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ചിറയിൻകിഴ് ബ്രാഞ്ചിന്റെയും സംയുക്താഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മാമം ജിവിആർഎംയുപിഎസിൽ നടന്ന ക്യാമ്പ് എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. ജി മധുസൂദനൻ പിള്ള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡി വിജയകുമാർ അധ്യക്ഷനായി .
ഡോക്ടർമാരായ ജെ ജിതിൻ, അഖിൽ സുശീലൻ, ജെ എൻ ജെബ്സീർ എന്നിവർ പങ്കെടുത്തു.കിഴുവിലം ഗ്രാമ പഞ്ചായത്തംഗങ്ങളായ എ എസ് ശ്രീകണ്ഠൻ, ജയന്തി കൃഷ്ണ,
സെക്രട്ടറി ജി ശ്രീകണ്ഠൻ നായർ, കെ ബിജു, മധുസൂദനൻ നായർ, വിക്രമൻ നായർ, ബി മധുകുമാർ എന്നിവർ സംസാരിച്ചു.
ചിത്രം:കടുവയിൽ രാജരാജേശ്വരി എൻ എസ് എസ് കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന മെഡിക്കൽ ക്യാമ്പ് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. ജി മധുസൂദനൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു.
