ചിറയിൻകീഴ് :കെപിഎംസ് ചിറയിൻകീഴ് താലൂക്ക് യൂണിയൻ കമ്മിറ്റി കീഴാറ്റിങ്ങൽ എകെ – നഗറിൽ ശാഖാ കമ്മിറ്റി രൂപീകരണയോഗം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി . ആലംകോട് സുരേന്ദ്രൻ അയ്യൻകാളി പ്രതിമയ്ക്ക് മുന്നിൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് ബാബുരാജ് മുദാക്കലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന സെക്രട്ടറി, മടവൂർ പാറ സുധാകരൻ, ജില്ലാ വൈസ് പ്രസിഡന്റ് പമ്മംകോട് തുളസി, ജില്ല അസിസ്റ്റന്റ് സെക്രട്ടറിമാരായ സുദർശനൻ, തെറ്റിയാൽ രവീന്ദ്രൻ, താലൂക്ക് സെക്രട്ടറി ശാന്തകുമാർ-എകെ നഗർ, വൈസ് പ്രസിഡന്റുമാരായ ഉമേഷ് മുരളി, ജികെ – സുരേഷ്, സുനു, മനോജ്, ചന്ദ്രബാബു തുടങ്ങിയവർ സംസാരിച്ചു. ശാഖാ പ്രസിഡണ്ടായി രതീഷിനെയും സെക്രട്ടറിയായി സുരേഷിനെയും തിരഞ്ഞെടുത്തു.
