ആറ്റിങ്ങൽ :- ഏറ്റെടുക്കുന്ന കാര്യങ്ങൾ അതീവ ശ്രദ്ധയോടെ നടപ്പിലാക്കുന്ന അതി സമർത്ഥനായ ഭരണാധികാരി ആയിരുന്നു വക്കം ബി. പുരുഷോത്തമൻ എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എൻ. പീതാമ്പരകുറുപ്പ്. ഐ. എൻ. റ്റി. യു. സി കോ -ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ കിഴക്കേനാലുമുക്ക് പബ്ലിക് സ്ക്വയറിൽ നടന്ന അനുസ്മരണസമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ഐ. എൻ. റ്റി. യു. സി ദേശിയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ പുഷ്പാർപ്പണ ചടങ്ങിന് നേതൃത്വം നൽകി.തൊഴിലാളികളുടെ നേതൃത്വത്തിൽ ചായസൽക്കാരവും നടക്കുകയുണ്ടായി.
സമ്മേളനത്തിൽ വക്കം സുകുമാരൻ, ജെ. ശശി, എസ്. ശ്രീരംഗൻ, അജന്തൻ നായർ, സുശീല ടീച്ചർ, സലിം പാണന്റെ മുക്ക്, നാസർ പള്ളിമുക്ക്, ശാസ്തവട്ടം രാജേന്ദ്രൻ,ആർ. വിജയകുമാർ,അഴൂർ വിജയൻ, ചിലമ്പിൽ സുരേഷ്, കടക്കാവൂർ അശോകൻ,വക്കം ജയ, ഷീജ ആറ്റിങ്ങൽ,
വിജയൻ സോപാനം എന്നിവർ സംസാരിച്ചു.
