Iകേരള സർക്കാരിൻ്റെ സുഭിക്ഷ കേരളം പദ്ധതി പ്രകാരം തരിശു ഭൂമിയിൽ കരകൃഷി വ്യാപകമാക്കുക എന്ന ലക്ഷ്യത്തോടെ ഇടയ്ക്കോട് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കൃഷിചെയ്യുന്ന കരകൃഷി പുരയിടത്തിലെ ഏത്തവാഴ കൃഷിയുടെ വിളവെടുപ്പ് നടന്നു. തുടർച്ചയായി നാലാം വർഷമാണ് ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ വിഷരഹിതവും ഗുണമേന്മയേറിയതുമായ ഭക്ഷ്യ ധാന്യവിളകൾ ബാങ്ക് പാട്ടത്തിനെടുത്ത പുരയിടത്തിൽ കൃഷി ചെയ്തുവരുന്നത്. ഏത്ത വാഴ കൂടാതെ പച്ചക്കറികളും കൃഷി ചെയ്തുവരുന്നു. വി.എൽ ദിലീപിന്റെ അധ്യക്ഷതയിൽ വിളവെടുപ്പിന്റെ ഉദ്ഘാടനം ചിറയിൻകീഴ് അസിസ്റ്റൻറ് രജിസ്ട്രാർ എസ്. ഷിബു നിർവഹിച്ചു. ബാങ്ക് ഇൻസ്പെക്ടർ കെ. സുൽഫിക്കർ, ബാങ്ക് സെക്രട്ടറി ജെ.എസ്. ബിന്ദുമോൾ, ഭരണസമിതി അംഗങ്ങളായ എസ്.ബിജുകുമാർ എ.അൻഫാർ, കെ.സി.സോമദത്ത്, ജാസ്മിൻ.എ എൻ അഭിജിത്ത് സുശീലൻ, ബാങ്ക് മുൻ സെക്രട്ടറി ബി.രാജീവ്, ബാങ്ക് ജീവനക്കാർ എന്നിവർ പങ്കെടുത്തു.
