അന്തരിച്ച സിപിഐഎം നേതാവും
മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ എസ് ശശാങ്കന്റെ ഒമ്പതാമത് ചരമ വാർഷികo സിപിഐഎം അഞ്ചു തെങ്ങ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു.
രാവിലെകായിക്കരയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും
തുടർന്ന് അനുസ്മരണ സമ്മേളനവും നടന്നു. അനുസ്മരണ സമ്മേളനം
സിപിഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ രാമു ഉദ് ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗo ആർ സുഭാഷ്, ഏരിയ സെക്രട്ടറി എം പ്രദീപ്, ഏരിയ കമ്മിറ്റി അംഗo സി.പയസ്,ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. പ്രവീൺ ചന്ദ്ര,
ബി. എൻ സൈജു രാജ്, ലിജാ ബോസ്, സജി സുന്ദർ എന്നിവർ സംസാരിച്ചു
