സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നെയ്യാറ്റിൻകര മഹാത്മാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സ്വതന്ത്യ സ്മൃതി സംഗമം സംഘടിപ്പിച്ചു. സ്വാതന്ത്ര്യ സ്മൃതി സംഗമം മര്യാപുരം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ലോകമെങ്ങും അംഗീകരിക്കുന്ന പ്രത്യയശാസ്ത്രമാണ് മഹാത്മജി എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയ്ക്ക് ലഭിച്ച സ്വാതന്ത്ര്യം ലോകത്തിന് തന്നെ മാതൃകയായ സമരത്തിലൂടെയായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗാന്ധിജിയുടെ അഹിംസയും സത്യാഗ്രഹവുമാണ് നമ്മുടെ സ്വാതന്ത്ര്യ സമരത്തെ വ്യത്യസ്തമാക്കിയതെന്ന് മര്യാപുരം ശ്രീകുമാർ അഭിപ്രായപ്പെട്ടു. മഹാത്മാ സാംസ്കാരിക വേദി പ്രസിഡൻ്റ് ചമ്പയിൽ സുരേഷ് അധ്യക്ഷത വഹിച്ചു. മഞ്ചവിളാകം ജയകുമാർ സ്വാഗതം പറഞ്ഞു. യോഗത്തിൽ കെ. ആർ. പത്മകുമാർ, എം.സി. സെൽവരാജ്, മാമ്പഴക്കര രാജശേഖരൻ നായർ, ആറാലുംമൂട് സുനിൽ, ഡി. ശ്രീകുമാർ , അഡ്വ. ആർ.എസ്. സുരേഷ് കുമാർ, പൂഴിക്കുന്ന് സതീഷ് , അജയാക്ഷൻ പി.എസ് എന്നിവർ സംസാരിച്ചു.
