ശാർക്കര ശ്രീ ശാരദ വിലാസം ഹയർ സെക്കന്ററി (നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂൾസ്) സ്കൂളിലെ നാഷണൽ സർവീസ് സ്കീം കുട്ടികൾ പുതുക്കരി വാർഡിലെ നിർധനരായ കുടുംബങ്ങൾക്ക് ഓണസമ്മാനമായി ഓണകിറ്റുകൾ വിതരണം ചെയ്തു വാർഡ് മെമ്പർ അധ്യക്ഷത വഹിച്ച യോഗം സ്കൂൾ പ്രിൻസിപ്പൽ സിന്ധു ഉത്ഘാടനം ചെയ്തു പി.റ്റിഎ. പ്രസിഡന്റ് ഗോപകുമാർ, എൻ എസ് എസ് വോളന്റീയർമാർ, പ്രോഗ്രാം ഓഫീസർ പ്രസീദ,അധ്യാപകരായ മണികണ്ഠൻ, വിനോദ്,ശ്രീനാഥ്, ആശ, ശ്രീലേഖ, റാണി, നൈന, സുഹാന, ആരതി,പിടിഎ വൈസ് പ്രസിഡന്റ് ഹരി ജി ശാർക്കര,യദു, അജയ്ശങ്കർ എന്നിവർ പങ്കെടുത്തു.
