തിരുവനന്തപുരം:
വിമാനം ഇറങ്ങിയ യുവാവിന് സ്വര്‍ണംപൊട്ടിക്കല്‍ സംഘത്തിന്റെ ആക്രമണം, നാല് പേര്‍ അറസ്റ്റില്‍
വ്യാഴാഴ്ച പുലര്‍ച്ചെ 3.30-ഓടെ വിമാനത്താവളത്തിലെ ചാക്കയിലുള്ള അന്താരാഷ്ട്ര ടെര്‍മിനലിലെ പാര്‍ക്കിങ് ഏരിയയിലായിരുന്നു സംഭവം
ദുബായില്‍നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ യുവാവിനെ ആക്രമിച്ച് നാലംഗ സംഘം. യുവാവിന്റെ പക്കല്‍ സ്വര്‍ണം ഉണ്ടെന്ന് തെറ്റിദ്ധരിച്ചാണ് സ്വര്‍ണംപൊട്ടിക്കല്‍ സംഘത്തിന്റെ ആക്രമണം. സ്വര്‍ണം കിട്ടാത്തത്തിനെത്തുടര്‍ന്ന് യുവാവിന്റെ മൊബൈല്‍ഫോണ്‍ തട്ടിപ്പറിച്ച് രക്ഷപ്പെട്ടു. യുവാവിനൊപ്പമുണ്ടായിരുന്ന യുവതി ഓടിരക്ഷപ്പെട്ടു. വള്ളക്കടവ് സ്വദേശികളായ സനീര്‍(39), സിയാദ്(24), മാഹീന്‍(34), ഹക്കിം(31) എന്നിവരെയാണ് വലിയതുറ പൊലീസ് അറസ്റ്റുചെയ്തത്.
