കാർഷികവികസന കർഷകക്ഷേമ വകുപ്പിലെ മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരുടെ വിവിധങ്ങളായ അവകാശ സംരക്ഷണത്തിനായി 2016-ൽ രൂപീകൃതമായ കേരള അഗ്രികൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ (കാംസഫ്) സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം സെപ്റ്റംബർ 29, തിങ്കളാഴ്ച തിരുവനന്തപുരത്തുള്ള ജോയിന്റ് കൗൺസിൽ ആസ്ഥാന മന്ദിരത്തിൽ നടക്കും. വൈകുന്നേരം 3 മണിക്ക് ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി കെ.പിഗോപകുമാർ സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യും. കേരള അഗ്രികൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ (കാംസഫ്) സംസ്ഥാന പ്രസിഡന്റ് സതീഷ് കണ്ടല അധ്യക്ഷത വഹിക്കും.
ജോയിന്റ് കൗൺസിൽ ചെയർമാൻ എസ്.സജീവ്, സംസ്ഥാന ട്രഷറർ എം.എസ് സുഗൈതകുമാരി, സംസ്ഥാന സെക്രട്ടറി കെ.മുകുന്ദൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ വി.കെ മധു, പി.ശ്രീകുമാർ, വി.ബാലകൃഷ്ണൻ, ആർ.സിന്ധു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സൈജു പി.തോമസ്, വിനോദ് വി. നമ്പൂതിരി, ടി.അജികുമാർ, യു.സിന്ധു, ആർ.രാകേഷ്, ‘കാംസഫ്’ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ബി അനു, സംസ്ഥാന ട്രഷറർ ആർ.സരിത, സംസ്ഥാന സെക്രട്ടറിമാരായ സായൂജ് കൃഷ്ണൻ, പ്രസാദ് കരുവളം, എ.കെ സുഭാഷ്, വൈസ് പ്രസിഡന്റുമാരായ സുരേഷ് തൃപ്പൂണിത്തുറ, ദേവികൃഷ്ണ.എസ്, കാംസഫ് സംസ്ഥാന-ജില്ലാ നേതാക്കളായ മനോജ് പുതുശ്ശേരി, ഷാജി ജേക്കബ്, ബീന കെ.ബി, മനോജൻ, സുജിത്ത് വയനാട്, സുജി പാലക്കാട്, ആർ.ശരത്ചന്ദ്രൻ നായർ, വൈശാഖ്.വി തുടങ്ങിയവർ പങ്കെടുക്കും.
