ഓൾ ഇന്ത്യ ഫിലിം ഫെസ്റ്റിവലിൽ ചായമൻസ – അത്ഭുതങ്ങളുടെ മായൻ മികച്ച ഡോക്യുമെൻ്ററി ചിത്രത്തിനുള്ള പുരസ്കാരം നേടി. ആസാമിലെ ഗുവഹാത്തി ആസ്ഥാനമായ സിനിമാറ്റിക് ബ്രില്യൻസ് ഫിലിം അവാർഡിലാണ് ( എ ഐ എഫ് എഫ്) മികച്ച ഡോക്യുമെൻ്ററിക്കുള്ള പുരസ്കാരം.പരിസ്ഥിതിവിഷയവുമായി ബന്ധപ്പെട്ട ഈ ഡോക്യുമെൻ്ററി
ചായമൻസ എന്ന സസ്യത്തിൻ്റെ പ്രത്യേകതളെകുറിച്ചുള്ളതാണ്.
എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്ന സുനിൽ കൊടുവഴന്നൂരിൻ്റെ ആശയത്തിന് കവയിത്രി ബിന്ദു നന്ദനയാണ് സ്ക്രിപ്റ്റ് തയ്യാറാക്കി ഡോക്യുമെൻ്ററി സംവിധാനം ചെയ്തിരിക്കുന്നത്.ഗ്രീൻ ആപ്പിൾ ക്രിയേഷൻസിൻ്റെ ബാനറിൽ അക്ഷയനിധി,ബൈജു എസ് നായർ എന്നിവർ ചേർന്നാണ് ഡോക്യുമെൻ്ററി നിർമ്മിച്ചിരിക്കുന്നത്.
എരുവ അനൂപ് എഡിറ്റിംഗ്,സങ്കേതിക സഹായം ആര്യൻ എസ് ബി നായർ,നിർമ്മാണ നിർവ്വഹണം ബി മുരളീധരൻ നായർ എന്നിവരാണ്.
