January 15, 2026

ആറ്റിങ്ങൽ.പത്താം തീയതി ഉച്ചയ്ക്ക് 12.30 മണിയോടെ ആറ്റിങ്ങൽ അവനവഞ്ചേരി അമ്പലമുക്ക് എന്ന സ്ഥലത്ത് എസ് ഡി ഗോൾഡ് ലോൺസ് ആൻഡ് ഫിനാൻസ് സർവീസ് എന്ന പേരിൽ നടത്തി വരുന്ന ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടമായ വള പണയം വയ്ക്കാനായി ശ്രമിച്ച വർക്കല ചിലക്കൂർ പാത്തുമ്മ മൻസിലിൽ റൗഫ്( 54) നെടുമങ്ങാട് ആനാട് ചുള്ളിമാനൂർ മണിയംകോട് ലക്ഷം വീട്ടിൽ രമ(50) എന്നിവർ അറസ്റ്റിൽ .പ്രതികൾ സ്ഥാപനത്തിൽ പണയം വയ്ക്കാൻ ചെന്ന സമയം സംശയം തോന്നിയ സ്ഥാപന ഉടമ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. സംഭവ വിവരം അറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ ആറ്റിങ്ങൽ എസ് എച് ഒ അജയൻ ജെ.യുടെ നേതൃത്വത്തിൽ എസ് ഐ മാരായ ജിഷ്ണു, ബിജു .ഡി, എ എസ് ഐ ഡീൻ,എസ് സി പി ഒ മഹേഷ്, പ്രേംകുമാർ എന്നിവരടങ്ങിയ സംഘം പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അന്വേഷണത്തിൽ ജില്ലയിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ ടിയാളുകൾ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയതായി അറിവായിട്ടുണ്ട്. കൂടുതൽ പ്രതികൾയ്ക്കായി അന്വേഷണം നടത്തി വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *