കഴക്കൂട്ടം.കടയ്ക്കാവൂർ ചെക്കാല വിളാകം മാർക്കറ്റിന് സമീപം എസ്.എസ് നി വാസിൽ അനിത (58)യെ ട്രെയിനിൽ നിന്ന് വീണ് മരി ച്ച നിലയിൽ റെയിൽവെ ട്രാക്കിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെ കുളത്തൂർ പൗണ്ട്കടവിൽ റെയി ൽവേ ട്രാക്കിന് സമീപമാണ് മൃതദേഹം കണ്ടത്. കടയ്ക്കാവൂരിൽ നിന്ന് ബംഗളൂരു – കന്യാകുമാരി ട്രെയിനിൽ കയറി എന്നാണ് തുമ്പ പൊലീസ് പറയുന്നത്. ഈ ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിലാണ് മൃതദേഹം കിടന്നത്..കേരളകൗമുദി ലേഖകനായ കടയ്ക്കാവൂർ ശിവദാസൻറെ മകളാണ് മരണപ്പെട്ട അനിത. ഭർത്താവ് : ശിവകുമാർ. മക്കൾ : ശ്രാവൺ, ശരുൺ
