ആറ്റിങ്ങൽ . നെടുമങ്ങാട് കരിപ്പൂർ സ്വദേശി രമയും വർക്കല സ്വദേശി അലിയും ചേർന്ന് ആറ്റിങ്ങൽ അവനവഞ്ചേരിയിൽ പ്രവർത്തിക്കുന്ന എസ് ഡി ഗോൾഡ് ലോൺസ് ആൻഡ് ഫിനാൻഷ്യൽ സർവിസിസ് എന്ന സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ചു പണം തട്ടാനുള്ള ശ്രമത്തിനിടയിൽ ആറ്റിങ്ങൽ പോലീസിൻ്റെ പിടിയിലായി. 10 ഗ്രാം തൂക്കമുള്ള സ്വർണം പൂശിയ 916 മുദ്രയുള്ള വളയുമായി ഈ സ്ത്രീ വരികയും 75000/ രൂപ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ സ്റ്റാഫുകളുടെ കൃത്യമായ പരിശോധനയിൽ വ്യാജമാണെന്ന് ബോധ്യപ്പെടുകയും മാനേജ്മെൻ്റ് പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. ബാങ്കിൽ നിന്നും ഇറങ്ങി അലിയുടെ കാറിലേക്ക് ഓടാനുള്ള ശ്രമം ജീവനക്കാർ ചേർന്ന് തടയുകയും ഇവരെ കാറിൽ കൊണ്ടു വന്നു പുറത്ത് കാത്തിരുന്ന പ്രധാന കണ്ണിയായ അലിയെയും പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പിന്നീട് നടന്ന വാഹന പരിശോധനയിൽ ഇയാളുടെ കാറിലെ രഹസ്യ അറയിൽ നിന്നും 15 ഓളം വ്യാജവും 30 പവനിലധികം പവൻ തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങൾ, ചെക്ക് ലീഫുകൾ, മുദ്ര പത്രങ്ങൾ എന്നിവയും രമയുടെ ബാഗിൽ നിന്നും 15 ഓളം വ്യാജ ആധാർ കാർഡ്കളും ലഭിച്ചു.ഇവരെ സംബന്ധിക്കുന്ന മറ്റു പരാതികൾ ആർക്കെങ്കിലും ഉണ്ടെങ്കിൽ ആറ്റിങ്ങൽ പോലീസിനെ സമീപിക്കേണ്ടതാണ്
