ഇടയ്ക്കോട് മുസ്ലിം ജമാഅത്ത് പരിപാലന സമിതിയുടെ ക്ഷേമപ്രവർത്തനത്തിൻ്റെ ഭാഗമായി വീടില്ലാത്ത വിധവകൾക്ക് വീട് വെച്ച് നൽകിവരുന്ന പദ്ധതി തുടരുന്നു. അണ്ടൂർ പാലമലവീട്ടിൽ അകാലത്തിൽ മരണമടഞ്ഞ അബ്ദുൽ നാസറിന്റെ ഭാര്യ സഫീറക്ക് വീട് വെച്ച് നൽകി. വീടിൻറെ നിർമ്മാണ ചിലവ് പൂർണമായും വഹിച്ച പ്രവാസി സലിം വളവിൽ വീടിൻറെ താക്കോൽദാനം നിർവഹിച്ചു. ജമാഅത്ത് പ്രസിഡൻറ് കാസിം പൊയ്കവിള, ജമാഅത്ത് ഇമാം നിളാമുദ്ദീൻ ബാഖവി, മുൻ പ്രസിഡൻറ് സലിം പനവിള, സെക്രട്ടറി മർഹൂം സനം, ജോയിൻ സെക്രട്ടറി പാലമൂട് റാഫി, വൈസ് പ്രസിഡൻറ് ഷമീർ പാലമല, മറ്റ് ജമാഅത്ത് പരിപാലന സമിതി അംഗങ്ങൾ, ജമാഅത്ത് മുൻ പരിപാലന സമിതി അംഗങ്ങൾ, ജമാഅത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.ജമാഅത്ത് പരിപാലന സമിതിയുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് സഹായം നൽകി വരുന്ന സലിം വളവിലിനെ മുൻ ജമാഅത്ത് പ്രസിഡണ്ട് സലിം പനവിള, പൊന്നാട അണിയിച്ച് ആദരിച്ചു.ഇടയ്ക്കോട് ജമാഅത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ ജമാഅത്ത് പ്രസിഡൻറ് കാസിം പൊയ്കവിള അധ്യക്ഷത വഹിച്ചു. ഇമാം നിളാമുദ്ദീൻ ബാഖവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി
