ആറ്റിങ്ങൽ :- കേരള പ്രദേശ് സ്കൂൾ ടീച്ചേർസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിച്ച വിദ്യാഭ്യാസ പരിവർത്തന സന്ദേശ യാത്ര തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങലിൽ പ്രകടനത്തോടെ ആരംഭിച്ചു. പ്രകടനാന്തരം മുന്നമുക്ക് ജംഗ്ഷനിൽ വെച്ച് നടന്ന പൊതുസമ്മേളനം ഐ. എൻ. റ്റി. യു. സി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ ഉത്ഘാടനം ചെയ്തു. കെ. പി. എസ്. റ്റി. എ ജില്ലാ പ്രസിഡന്റ്
ഷെമീം അദ്ധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റൻ
കെ. അബ്ദുൽ മജീദിന് വിവിധ സംഘടനകളുടെ വകയായി ഗംഭീര സ്വീകരണവും ലഭിക്കുകയുണ്ടായി.വാദ്യ മേളങ്ങളുടെ അകമ്പടിയോടെ നടന്ന പ്രകടനത്തിൽ നുറുകണക്കിന് അദ്ധ്യാപകർ പങ്കെടുത്തു.
സമ്മേളനത്തിൽ അജന്തൻ നായർ, ജെ. ശശി,പി. കെ അരവിന്ദൻ,അനിൽ വട്ടപ്പാറ, സാബു ആറ്റിങ്ങൽ, ബഷീർ അവനവഞ്ചേരി എന്നിവർ സംസാരിച്ചു.
