വർക്കല : 98-മത് ശ്രീനാരായണഗുരു മഹാസമാധിയോടനുബന്ധിച്ച് ഗുരുധർമ്മ പ്രചരണസംഘം കേന്ദ്ര കമ്മിറ്റിയുടെ അഭിമുഖത്തിൽ കൊട്ടാരക്കരയിൽ നിന്നാരംഭിച്ച ശ്രീനാരായണഗുരു മഹാസമാധി സന്ദേശജാഥ ശിവഗിരിയിൽ സമാപിച്ചു. ശ്രീനാരായണ ധർമ്മ പ്രചരണസംഘം ചെയർമാൻ എഴുകോൺ രാജ്മോഹൻ, സംസ്ഥാന സെക്രട്ടറി ബി.സ്വാമിനാഥൻ, വനിതാ വിഭാഗം കൺവീനർ ശാന്തിനി കുമാരൻ തുടങ്ങിയവർ നയിച്ച മഹാസമാധി സന്ദേശ ജാഥയ്ക്ക് ശിവഗിരി ശാരദാ മഠത്തിന് സമീപം വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ ട്രഷറര്‍ സ്വാമി പരാനന്ദ, സ്വാമി കൃഷ്ണനന്ദ, ശ്രീനാരായണ ധർമ്മ പ്രചരണസംഘം തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വർക്കല മോഹൻദാസ്, “സംഘമിത്ര” സംസ്ഥാന കൺവീനർ വള്ളക്കടവ് സുബൈർ എന്നിവരുടെ നേതൃത്വത്തിൽ മഹാസമാധി സന്ദേശ ജാഥയെ സ്വീകരിച്ചു.
