കെ പി സി സി വിചാർ വിഭാഗ് നെയ്യാറ്റിൻകര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെയ്യാറ്റിൻകര വെടിവയ്പ് ദിനാചരണം നടത്തി. വിചാർ വിഭാഗ് സംഘടിപ്പിച്ച നെയ്യാറ്റിൻകര വെടിവയ്പ് ദിനാചരണം വിചാർ വിഭാഗ് ജില്ലാ ചെയർമാൻ കെ. വിനോദ്സെൻ ഉദ്ഘാടനം ചെയ്തു. കേരളത്തിൻ്റെ നവോത്ഥാന തലസ്ഥാനമാണ്
നെയ്യാറ്റിൻകരയെന്നു
വിനോദ്സെൻ പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിൽ
നെയ്യാറ്റിൻകരയുടെ പങ്കിനെ പ്രതിപാദിക്കുന്ന പുസ്തകങ്ങളും ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
നെയ്യാറ്റിൻകരയും ഇന്ത്യൻ സ്വാതന്ത്ര്യ സമരവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച
സെമിനാറിൽ ഡോ. സി.വി. സുരേഷ്, മോഹന ചന്ദ്രൻ എന്നിവർ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം ചെയർമാൻ സി. റാബി അദ്ധ്യക്ഷനായ യോഗത്തിൽ നേതാക്കളായ വടകോട് അജി, ശശി, കൊല്ലയിൽ രാജൻ, ഷിനോജ്, കെ.ജെ. റോയ്, ടീ .എസ്.ലിവിൻസ്കുമാർ ,പി. എസ്. അജയാക്ഷൻ തുടങ്ങിയവർ സംസാരിച്ചു.
