മുദാക്കൽ ഗ്രാമപഞ്ചായത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണവിപണി ബഹു. മുദാക്കൽ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ദീപാറാണി യുടെ അധ്യക്ഷതയിൽ ബഹു. ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് ശ്രീമതി. ശ്രീജ അവർകൾ ഉൽഘാടനം നിർവഹിച്ചു.
കൃഷി ഓഫീസർ ശ്രീമതി. ലീന സ്വാഗതം ആശംസിച്ച ചടങ്ങിൽ ആരോഗ്യ കാര്യക്ഷേമകാര്യ ചെയർമാൻ ശ്രീ. വിഷ്ണു രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരയ ശ്രീ. അനിൽകുമാർ, ശ്രീ.ബാദുഷ, ശ്രീ.ചന്ദ്രബാബു, ശ്രീ.പൂവണത്തും മൂട് ബിജു, ശ്രീ.മനോജ്, ശ്രീമതി. സുജിത, ശ്രീമതി.ഷൈനി, ശ്രീമതി.ലീലാമ്മ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
പ്രസ്തുത ചടങ്ങിൽ കൃഷി അസിസ്റ്റന്റ് ശ്രീ.ജസീം കൃതജ്ഞത രേഖപ്പെടുത്തി.
