ഫ്രൻഡ്സ് അസോസിയേഷൻ ലൈബ്രറിയുടെ 74-ാമത് വാർഷികാഘോഷവും ഓണാഘോഷവും സെപ്തംബർ 1 മുതൽ 7 വരെ തീയതികളിലായി സംഘടിപ്പിക്കപ്പെട്ടു. ബാറ്റ് മിൻ്റൺ, വോളിബോൾ ഫുട്ബോൾ, ക്രിക്കറ്റ് ടൂർണ്ണമെൻറുകൾ, കായിക മത്സരങ്ങൾ, കലാസാഹിത്യ മത്സരങ്ങൾ, വനിതാ ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ, വനിതകൾക്കും പുരുഷന്മാർക്കും വടം വലി മത്സരം, മാരത്തോൺ ഓട്ട മത്സരം തുടങ്ങി വിവിധ മത്സരങ്ങളും, തിരുവോണം, അവിട്ടം, ചതയം നാളുകളിൽ രാത്രി ബാലവേദി കുട്ടികൾ, വനിതാവേദി പ്രവർത്തകർ യുവജനവേദി അംഗങ്ങൾ എന്നിവർ അവതരിപ്പിച്ച കലാസന്ധ്യകളും അരങ്ങേറി. സമാപന ദിവസമായ ചതയം നാളിൽ സാംസ്കാരിക സമ്മേളനവും സമ്മാന വിതരണവും നടന്നു. ഗ്രന്ഥശാലാപ്രസിഡൻ്റ് .ബി.എസ്. രാധാകൃഷ്ണൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം വാർഡ് കൗൺസിലറും ആറ്റിങ്ങൽ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സണുമായ ഗിരിജ ടീച്ചർ ഉദ്ഘാടനം ചെയ്തു. . ആർ. നന്ദകുമാർ, . എസ്.ഡി. സജിത്ത്ലാൽ, .എസ്. വേണുഗോപാൽ എന്നിവർ സംസാരിച്ചു.
