ശ്രീ നാരായണ ഗുരുവിൻ്റെ ചരമദിനത്തിൽ കോൺഗ്രസ് അഴൂർ പെരുങ്ങുഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുങ്ങുഴി നാലുമുക്ക് എസ്.ആർ.ആർ ഹാളിൽ സമാധി ദിനാചരണം സംഘടിപ്പിച്ചു. ഡി.ഡി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് എ.ആർ നിസാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗം ബി. മനോഹരൻ, നേതാക്കളായ കെ. ഓമന, അഴൂർ വിജയൻ, എസ്.ജി അനിൽ കുമാർ, ജനകലത, പനയത്തറ ലൈല, ബോസ്, എം.ഷാബു ജാൻ, രാജൻ കൃഷ്ണപുരം, സന്തോഷ് അഴൂർ തുടങ്ങിയവർ സംസാരിച്ചു.
