അണ്ടൂർ.കിഴുവിലം ഗ്രാമ പഞ്ചായത്ത് വാർഡ് 7 അരികത്തുവാറിലെ ജനങ്ങളുടെ ചിരകാല അഭിലാഷം ആയിരുന്ന വിളയിൻമുക്ക് ചിയാവൂർകോണം റോഡ് നിർമാണത്തിന്റെ ആവശ്യത്തിലേക്ക് അഞ്ച് സെന്റ് സ്ഥലം ആധാരം ചെയ്ത് പഞ്ചായത്തിനു ദാനമായി വിട്ടു നൽകിയ നാസറുദ്ധീൻ അയണിമൂടിനെ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.
പ്രസ്തുത യോഗത്തിൽ ഇന്ത്യൻ സോഫ്റ്റ്ബോൾ ക്രിക്കറ്റ് ലീഗിൽ സെലെക്ഷൻ കിട്ടിയ ശ്രീദേവിനെയും പൊന്നാട അണിയിച്ച് മൊമെന്റോ നൽകി ആദരിച്ചു.
കിഴുവിലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ വിശ്വനാഥൻ നായർ ഉത്ഘാടനം ചെയ്ത യോഗത്തിൽ ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ ആർ അഭയൻ, മണ്ഡലം പ്രസിഡന്റ് കടയറ ജയചന്ദ്രൻ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഷാനവാസ് എം കെ കെ വാർഡ് മെമ്പർ വത്സലകുമാരി, മണ്ഡലം ഭാരവാഹികൾ ആയ സുബൈർ കുഞ്ഞ്, സജി പാറക്കാട്, മുതിർന്ന കോൺഗ്രസ് നേതാക്കളായ വക്കം ദാമോദരൻ നായർ, രാമചന്ദ്രൻ നായർ, റഹീം, വാർഡ് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ ആയ റാഫി പലമൂട്, മനോജ് പാറക്കാട്, അസ്ഹർ പാലമൂട്,രാഹുൽ കണിയാംകോണം തുടങ്ങി

വാർഡിലെ മറ്റ് കോൺഗ്രസ് നേതാക്കൾ പങ്കെടുത്തു. വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മൻസി അയണിമൂട് അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് മെമ്പർ വത്സല കുമാരി നന്ദി രേഖപ്പെടുത്തി.
