
2026 ജനുവരി 19,20 തീയതികളിൽ കൊല്ലത്ത് നടക്കുന്ന കേരള അഗ്രികൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ (കാംസഫ്) അഞ്ചാം സംസ്ഥാന സമ്മേളന നടത്തിപ്പിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. പി.എസ് സുപാൽ എം.എൽ.എ ചെയർമാനും മനോജ് പുതുശ്ശേരി ജനറൽ കൺവീനറുമായി 251 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു.
കൊല്ലം ജോയിൻ്റ് കൗൺസിൽ ഹാളിൽ ചേർന്ന സംഘാടക സമിതി രൂപീകരണയോഗം എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ജി.ബാബു ഉദ്ഘാടനം ചെയ്തു. ജോയിൻ്റ് കൗൺസിൽ ചെയർമാൻ എസ്.സജീവ് മുഖ്യപ്രഭാഷണം നടത്തി. “കാംസഫ്” സംസ്ഥാന പ്രസിഡൻറ് സതീഷ് കണ്ടല അധ്യക്ഷത വഹിച്ചു.
ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എൻ.കൃഷ്ണകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.വിനോദ്, വി.ശശിധരൻപിള്ള, ആർ.സരിത, ജില്ലാ പ്രസിഡന്റ് സതീഷ് കെ. ഡാനിയേൽ, വൈസ് പ്രസിഡന്റ് എസ്.ജുനിത, മേഖല പ്രസിഡന്റ് ശ്രീകുമാർ, “കാംസഫ്” സംസ്ഥാന ജനറൽ സെക്രട്ടറി കെ.ബി അനു, വൈസ് പ്രസിഡന്റുമാരായ എസ്.ദേവീകൃഷ്ണ, സുരേഷ് തൃപ്പൂണിത്തുറ, സെക്രട്ടറിമാരായ കെ.ബി ബീന, സായൂജ് കൃഷ്ണൻ, എ.കെ സുഭാഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷാജി ജേക്കബ്, ആർ.രഞ്ചു, കൊല്ലം ജില്ലാ സെക്രട്ടറി ജി.ദിലീപ്, പ്രസിഡൻ്റ് സാബു ഖാൻ തുടങ്ങിയവർ പ്രസംഗിച്ചു.
