തിരുവനന്തപുരം: ആശുപത്രിയിൽ ഭാര്യയെ കഴുത്തുഞെരിച്ച് കൊല പ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പട്ടം എസ്‌യുടി ആശുപത്രിയിൽ രാവിലെയാണ് സംഭവം കരകുളം സ്വദേശി ജയന്തിയാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ഭാസുരൻ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഭാസുരൻ ഇപ്പോൾ എസ്‌യുടി ആശുപത്രിയിൽ ചികിത്സയിലാണ്. ഒമ്പത് ദിവസമായി വൃക്ക രോഗിയായ ജയന്തി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പൊലീസെത്തി തുടർനടപടികൾ സ്വീകരിച്ചു.
