കഴക്കൂട്ടം : ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്നും ഇരുമ്പ് പൈപ്പുകൾ വീണു പിന്നാലെ സ്കൂട്ടറിലെത്തിയ യുവതിക്ക് പരിക്ക് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് പുറകുവശത്തായിരുന്നു സംഭവം.ലോറിയിൽ കൊണ്ടുപോയ ഇരുമ്പ് പൈപ്പുകളാണ് കയറ്റം കയറിയപ്പോൾ തെന്നി താഴേയ്ക്ക് വീണു അപകടം ഉണ്ടായത്. ഡോറിക്ക് പുറകിലൂടെ വരികയായിരുന്ന കാറിന്റെ മുകളിലേക്കും പൈപ്പുകൾ വീണു പൈപ്പുകൾ തെന്നി വരുന്നത് കണ്ടു കാറ് പെട്ടെന്ന് പിന്നിലോട്ട് എടുത്തപ്പോൾ പിറകെ വന്ന സ്കൂട്ടറിൽ ഇടിച്ചാണ് യുവതിക്ക് പരിക്കേറ്റത്..കഴക്കൂട്ടം പോലീസ് കേസെടുത്തു.
