നെടുമ്പറമ്പ് ഞാറക്കാട്ട് വിള സ്വദേശി അഞ്ച് വയസുള്ള തൃവേദ എന്ന കുട്ടിയാണ് കൈവിരലിൽ മോതിരം കുടുങ്ങി കടുത്ത വേദനയോടെ 7 മണിക്ക് രക്ഷകർത്താക്കളോടൊപ്പം ആറ്റിങ്ങൽ ഫയർ&റസ്ക്യൂ നിലയത്തിൽ നേരിട്ടെത്തിയത്, ഗ്രേഡ് അസ്സി:സ്റ്റേഷൻ ഓഫീസർ സി.ആർ.ചന്ദ്രമോഹൻ്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ പി.രതീഷ്,അമൽജിത്ത്,അനൂപ് എന്നിവരാണ് കുട്ടിയെ സമാധാനിപ്പിച്ച് സുരക്ഷിതമായി റിംഗ് കട്ടർ ഉപയോഗിച്ച് മോതിരം മുറിച്ച് നീക്കിയത്.
