സംസ്ഥാന സ്കൂകൂൾ കായികമേളയുടെ വിജയികൾക്ക് നല്‌കുന്ന 117 പവൻ തൂക്കമുള്ള സ്വർണകപ്പ് ജില്ലയിലേക്ക് പ്രവേശിച്ചു. ജില്ലാതിർത്തിയിലെ തട്ടത്തുമല ഗവ ഹയർസെക്കൻ്ററി സ്‌കൂളിൽ പരീക്ഷാഭവൻ ജോയിന്റ് കമ്മീഷണൽ ഗിരീഷ് ചോലയിലെ നേതൃത്തിൽ എത്തിയ സ്വർണകപ്പ് ഘോഷയാത്രക്ക് ആവേശകരമായ സ്വീകരണം നല്‌കി. സ്വീകരണയോഗം ഭക്ഷ്യ സിവിൽസപ്ലൈസ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. ഒ എസ് അംബിക എംഎൽഎ അധ്യക്ഷയായി. പൊതുവിദ്യാഭ്യസ ഡയറക്‌ടർ എൻ എസ് ഉമേഷ് ബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബി പി മുരളി,പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡൻ്റ് എൻ സലിൽ, ആർഡിഡി വി അജിത എന്നിവർ സ്വീകരണത്തിൽ പങ്കെടുത്തു…
