മഹാത്മാ സാംസ്കാരിക വേദി സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു. സാംസ്കാരിക സദസ്സിൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹരായ കെ .എൽ . ഉണ്ണികൃഷ്ണൻ, ഐ.എസ്. ശ്രീജിത്ത് എന്നിവരെ യോഗത്തിൽ അനുമോദിച്ചു.
കെ.പി.സി. സി. ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ സാംസ്കാരിക സദസ്സ് ഉദ്ഘാടനം ചെയ്തു. അതിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.പി. സുനിൽ കുമാർ മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ ഉഷകുമാരി എസ് , മഞ്ചവിളാകം ജയകുമാർ, ചമ്പയിൽ സുരേഷ്, ആർ.എസ്. സുരേഷ് കുമാർ, അജയാക്ഷൻ പി.എസ് , കൊല്ലയിൽ രാജൻ, സുനിൽ നേത്ര, സുഗുണൻ എന്നിവർ പ്രസംഗിച്ചു.
