ആറ്റിങ്ങൽ ; ആറ്റിങ്ങൽ നഗരസഭ കേരളോത്സവത്തിന്റെ ഭാഗമായി കലാമത്സരങ്ങളുടെ ഉദ്ഘാടനം ചെയർപേഴ്സൺ അഡ്വ എസ് കുമാരി ഉദ്ഘാടനം ചെയ്തു.യുവജനക്ഷേമ വിദ്യാഭ്യാസകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ് ഗിരിജ അധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ നജാം,വാർഡ് കൗൺസിലർ ജി.എസ് ബിനു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.കലാവിഭാഗം ജനറൽ കൺവീനർ എസ് സതീഷ് കുമാർ സ്വാഗതവും അനിൽ ആറ്റിങ്ങൽ നന്ദിയും പറഞ്ഞു.തുടർന്ന് നടന്ന കലാമത്സരങ്ങളിൽ ആറ്റിങ്ങൽ നഗരസഭയിലെ വിവിധ ക്ലബുകളിലെ അംഗങ്ങൾ പങ്കെടുത്തു.
