നെട്ടയം ∙ എ ആർ സീനിയർ സെക്കൻഡറി സ്കൂളിൽ ജാഗ്രതയും ആരോഗ്യവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായും ലോക ഹാർട്ട് ഡേയുടെ ഭാഗമായും റാലി സംഘടിപ്പിച്ചു. സയൻസ് ക്ലബും സോഷ്യൽ സർവീസ് ക്ലബുമാണ് സംയുക്തമായി റാലിക്ക് നേതൃത്വം നൽകിയത്. റാലിയുടെ ഫ്ലാഗ് ഹോസ്റ്റിങ് MAET ട്രസ്റ്റ് സെക്രട്ടറി പ്രൊഫ. ഇബ്രാഹിം റാവുത്തർ നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ലക്ഷ്മി കർമ്മചന്ദ്രൻ ചടങ്ങിൽ സന്നിഹിതയായിരുന്നു. വിദ്യാർഥികളും അധ്യാപകരും ചേർന്ന് പ്രധാന റോഡുകളിലൂടെ മാർച്ച് നടത്തി. പോസ്റ്ററുകളും പ്ലാകാർഡുകളും മുഖേന ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള സന്ദേശങ്ങൾ പ്രചരിപ്പിച്ചു.
