ആറ്റിങ്ങൽ :- രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയുടെ 156)0 ജന്മദിനം പ്രമാണിച്ചു ഐ. എൻ. റ്റി. യു. സി കോ – ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ കിഴക്കേ നാലുമുക്ക് ജംഗ്ഷനിൽ നടന്ന ആഘോഷ പരിപാടികളുടെ ഉത്ഘാടനം ഐ. എൻ. റ്റി. യു. സി ദേശിയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ നിർവഹിച്ചു. എസ്. ശ്രീരംഗൻ, ശാസ്തവട്ടം രാജേന്ദ്രൻ, ആർ. വിജയകുമാർ മാമം, കടക്കാവൂർ അശോകൻ, പ്രദീപ് എന്നിവർ സംസാരിച്ചു.
