നെടുമങ്ങാട്: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 156 മത് ജന്മദിനത്തോട് അനുബന്ധിച്ച് പത്താംകല്ല്
വി ഐ പി റസിഡൻസ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാചരണം സംഘടിപ്പിച്ചു.
പൊതുപ്രവർത്തക കൂട്ടായ്മ നെടുമങ്ങാട് നിയോജകമണ്ഡലം പ്രസിഡന്റ് ലാൽ ആനപ്പാറ ജയന്തി ദിന സമ്മേളനം ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു.
വിമുക്തഭടൻ
അബ്ദുൽ അസീസ് സാഹിബ്
മുഖ്യപ്രഭാഷണം നടത്തി.
ഇല്യാസ് പത്താംകല്ല്, നെടുമങ്ങാട് ശ്രീകുമാർ,
പുന്നോട് സുനിൽ ഖാൻ, റഷീദ് ബീവി, ഖദീജ അസീസ്, ഫാത്തിമ, ഹബീബാ ബീവി, സുമയ്യ ബീവി
തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് മധുര വിതരണവും നടത്തി.
