ചെമ്പകമംഗലം സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ബീന ടീച്ചറിന് നാടിൻ്റെ സ്നേഹാദരം.
ചെമ്പകമംഗലം പൗരസമിതിയുടെയും ഏ.റ്റി കോവൂർ ഗ്രന്ഥശാലയുടെയും നാടക് തോന്നയ്ക്കലിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കണിമംഗലം കൺവെൻഷൻ സെൻ്ററിൽ വച്ച് നടന്ന അനുമോദന സമ്മേളനം.വി.ശശി എം എൽ എ ഉദ്ഘാടനം ചെയ്തു.
ചെമ്പകമംഗലം പൗരസമിതി ചെയർമാൻ ജി.ഗോപകുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന
പ്രസ്തുത സമ്മേളനത്തിൽ
സമിതി സെക്രട്ടറി പി.ധർമ്മപാലൻ സ്വാഗതം ആശംസിച്ചു. പഞ്ചായത്തംഗങ്ങളായ വി.അജികുമാർ, ജെ.ബിനി,
ജുമൈലാബീവി, ഏ.റ്റി കോവൂർ ഗ്രന്ഥശാലയെ പ്രതിനിധീകരിച്ച് ബിജുകുമാർ, നാടക് തോന്നയ്ക്കലിനെ പ്രതിനിധീകരിച്ച് ജയമോൻ എന്നിവർ അനുമോദന പ്രസംഗം നടത്തി. വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടനകൾ ടീച്ചറിനെ പൊന്നാട അണിയിച്ച് ആദരിച്ചു. പൗരസമിതിക്കു വേണ്ടി എം എൽ എ മെമെൻ്റോ നൽകി, ഏ. റ്റി.കോവൂർ ഗ്രന്ഥശാലാ പ്രവർത്തകർ,
ചെമ്പകമംഗലം ക്ഷീരോൽപാദക സഹകരണ സംഘം ഉദ്യോഗസ്ഥർ, മംഗലപുരം
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ,
നാടക് പ്രവർത്തകർ, പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രവർത്തകർ തുടങ്ങിയവർ മെമെൻ്റോകൾ നൽകിയും ഷാളണിയിച്ചും അനുമോദിച്ചു ,
പൗരസമിതി ട്രഷറർ നാസിം നന്ദി പ്രകാശിപ്പിച്ചു.
