വർക്കല,ചെമ്മരുതി എന്നീ വില്ലേജുകൾ വിഭജിച്ച് പുതിയ വില്ലേജ് രൂപീകരിക്കണമെന്ന് കേരള റവന്യൂ ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസോസിയേഷൻ (കെ.ആർ.ഡി.എസ്.എ) വർക്കല താലൂക്ക് സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. കെ.ആർ.ഡി.എസ്.എ 36ാം വാർഷിക സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച വർക്കല താലൂക്ക് സമ്മേളനം ടി.എ മജീദ് സ്മാരക ഹാളിൽ കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം ആർ.എസ് സജീവ് ഉദ്ഘാടനം ചെയ്തു. താലൂക്ക് കമ്മിറ്റി പ്രസിഡൻ്റ് സബീർ.എ അധ്യക്ഷത വഹിച്ചു.
കെ.ആർ.ഡി.എസ്.എ സംസ്ഥാന കമ്മിറ്റിയംഗം ജി.അനിൽകുമാർ, ജില്ലാ പ്രസിഡൻ്റ് വൈ.സുൽഫീക്കർ, സെക്രട്ടറി എസ്.ജയരാജ്, വൈസ് പ്രസിഡന്റ് ഉഷാദേവി, ജോയിന്റ് സെക്രട്ടറി പ്രദീപ് മാറനെല്ലൂർ, താലൂക്ക് സെക്രട്ടറി മനോജ്.ജെ, ട്രഷറർ അരുൺകുമാർ.ജി എന്നിവർ സംസാരിച്ചു.
കെ.ആർ.ഡി.എസ്.എ വർക്കല താലൂക്ക് കമ്മിറ്റി ഭാരവാഹികളായി കെ.പ്രകാശ് (പ്രസിഡന്റ്), സബീർ.എ (സെക്രട്ടറി) രതീഷ് ആർ.എസ് (വൈസ് പ്രസിഡന്റ്), മനോജ്.ജെ (ജോയിന്റ് സെക്രട്ടറി),
അരുൺകുമാർ.ജി (ട്രഷറർ) എന്നിവരെയും താലൂക്ക് വനിതാ കമ്മിറ്റി ഭാരവാഹികളായി ഷോമാരാജ് ടി.എൽ (പ്രസിഡന്റ് ), ശരണ്യ ജി.എസ് (സെക്രട്ടറി) എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു.
